Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Steering Committee

വന്യജീവി സങ്കേതങ്ങളുടെ അ​​​തി​​​ര്‍ത്തി പു​​​ന​​​ര്‍നി​​​ര്‍ണ​​​യം: മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശ സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി

കൊ​​​ച്ചി: ത​​​ട്ടേ​​​ക്കാ​​​ട്, പെ​​​രി​​​യാ​​​ര്‍ വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ളു​​​ടെ സം​​​ര​​​ക്ഷി​​​ത​​​മേ​​​ഖ​​​ല​​​യ്ക്ക് അ​​​ക​​​ത്തു​​​ള്ള ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​ക​​​ള്‍ പു​​​ന​​​ര്‍നി​​​ര്‍ണ​​​യം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശ സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ച് സ​​​ര്‍ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

ദേ​​​ശീ​​​യ വ​​​ന്യ​​​ജീ​​​വി ബോ​​​ര്‍ഡി​​​ന്‍റെ നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണു സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്. സ​​​മി​​​തി​​​യി​​​ല്‍ വ​​​നം​​​വ​​​കു​​​പ്പ് മ​​​ന്ത്രി ചെ​​​യ​​​ര്‍മാ​​​നും ചീ​​​ഫ് വൈ​​​ല്‍ഡ് ലൈ​​​ഫ് വാ​​​ര്‍ഡ​​​ന്‍ ക​​​ണ്‍വീ​​​ന​​​റു​​​മാ​​​ണ്. പ്ര​​​ദേ​​​ശ​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന എം​​​പി, എം​​​എ​​​ല്‍എ, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​ര്‍, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​ര്‍, ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ്, പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​ര്‍മാ​​​ര്‍ എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും.

സ​​​മി​​​തി​​​യി​​​ല്‍ വ​​​നം വ​​​കു​​​പ്പ് മ​​​ന്ത്രി​​​യും ചീ​​​ഫ് വൈ​​​ല്‍ഡ് ലൈ​​​ഫ് വാ​​​ര്‍ഡ​​​നും ഒ​​​ഴി​​​കെ​​​യു​​​ള്ള മ​​​റ്റെ​​​ല്ലാ​​​വ​​​രും പ്ര​​​ദേ​​​ശ​​​ത്തെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​ണ്. ത​​​ട്ടേ​​​ക്കാ​​​ട് പ​​​ക്ഷി​​​സ​​​ങ്കേ​​​ത​​​ത്തി​​​നു​​​ള്ളി​​​ല്‍ 1500 കു​​​ടും​​​ബ​​​ങ്ങ​​​ളും പെ​​​രി​​​യാ​​​ര്‍ ക​​​ടു​​​വാ​​​സാ​​​ങ്കേ​​​ത​​​ത്തി​​​നു​​​ള്ളി​​​ല്‍ 1200 കു​​​ടും​​​ബ​​​ങ്ങ​​​ളു​​​മാ​​​ണ് ഉ​​​ള്‍പ്പെ​​​ട്ടു​​​പോ​​​യി​​​ട്ടു​​​ള്ള​​​ത്.

Latest News

Corehub Up